News Desk

2021-04-22 03:55:55 pm IST
മസ്‌കറ്റ്: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഒമാന്‍ സുപ്രീം കമ്മിറ്റി. ഇതിന്റെ ഭാഗമായി 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളിലും കടകളിലും പ്രവേശിക്കാന്‍ അനുമതിയില്ല.

കുട്ടികളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സ്‌കൂളുകളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും.

സ്ഥാപനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. 
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top