News Desk

2021-03-31 11:33:11 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സുപ്രീം കമ്മിറ്റി. ഏപ്രില്‍ ഒന്ന് മുതല്‍  ഔദ്യോഗികവും അല്ലാത്തതുമായ എല്ലാ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. 

ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് എല്ലാ തരം സ്‌പോര്‍ട്‌സുകളും നിരോധിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറച്ചിട്ടുണ്ട്. ഏപ്രില്‍ നാല് മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. 

പ്രൈവറ്റ് സ്‌കൂളുകളിലെയും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും നേരിട്ടുള്ള പഠനം നിര്‍ത്തലാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അതേസമയം, 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top