News Desk

2021-05-03 09:11:59 pm IST
മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഒമാന്‍ കൊവിഡ് നിവാരണ ദേശീയ കമ്മറ്റിയുടേതാണ് തീരുമാനം. ഒമാന്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഒമാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും യോഗം കഴിഞ്ഞ ദിവസം മസ്‌കത്തില്‍ നടക്കുകയുണ്ടായി. പൊതു സ്ഥലങ്ങളില്‍ കൂട്ടമായ ഈദ് നമസ്‌കാരം, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടത്തോടെയുള്ള ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. 

രാജ്യത്ത് മെയ് ഒമ്പത് മുതല്‍ പതിനൊന്ന്  വരെയുള്ള ദിനങ്ങളില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ റിമോട്ട് ജോലി സംവിധാനം ഏര്‍പ്പെടുത്തിയേക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ദിവസം വരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 195,807 ല്‍ എത്തിയിട്ടുണ്ടെന്നും അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top