News Desk

2021-03-28 10:30:29 pm IST
മസ്‌കത്ത്: രാജ്യത്ത് അടിയന്തര രക്തദാനത്തിന് ദാതാക്കളെ ക്ഷണിച്ച് ക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അടിയന്തരമായി അതിന് തയ്യാറാവണമെന്ന് ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇതുമൂലം അടിയന്തിര സര്‍ജറികള്‍ക്ക് പോലും മതിയായ അളവില്‍ രക്തം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 94555648 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറു വരെയും, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു മണി വരെയുമാണ് രക്തദാനം നിര്‍വഹിക്കാനാവുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top