Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം  പ്രാബല്യത്തിൽ   വന്നു. കുട്ടികളുടെ സംരക്ഷണം, നഴ്സറികൾ സ്ഥാപിക്കൽ, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ വ്യവസ്ഥകളോടെയുള്ളതാണ് പുതിയ നിയമം നടപ്പാക്കുന്നത്.

സർക്കാർ - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചികിത്സാ സഹായത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഒരുക്കിയിരിക്കണമെന്ന് നിയമം നിർദേശിക്കുന്നു. യോഗ്യതയുള്ള നഴ്സായിരിക്കണം ഇത് ചെയ്യേണ്ടത്. ഓരോ കുട്ടികളുടെയും ഹെൽത്ത് റെക്കോർഡ് സ്കൂളിൽ സൂക്ഷിക്കണം.

ആരോഗ്യ മന്ത്രാലയത്തിൻെറ അംഗീകാരമുള്ള ആരോഗ്യ പരിപാടികൾ സ്കൂളുകളിൽ നടത്തണം. നവജാത ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണം അംഗീകൃത മാനദണ്ഡ പ്രകാരമുള്ളതാകണമെന്നും നിയമത്തിൻെറ ആറാം വകുപ്പ് നിർദേശിക്കുന്നു.

കുട്ടികൾക്ക് ദോഷകരമായതും ശരീരത്തിനെ വികലമാക്കുന്നതും മരണത്തിന് വരെ കാരണമായേക്കുകയും ചെയ്യാവുന്ന പരമ്പരാഗത രീതികൾക്കോ കർമങ്ങൾക്കോ അവരെ വിധേയമാക്കരുതെന്നും നിയമം നിർദേശിക്കുന്നു. 

15 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെ കാർഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്ക് മാത്രമേ നിയോഗിക്കാൻ പാടുള്ളൂ.കുട്ടികൾക്കുള്ള സിനിമകളുടെ സ്ക്രീനിങിന് മുമ്പ് ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ അനുമതി വാങ്ങിയിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.

Top