മസ്കത്ത്: പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തിപരമായി ബി.ജെ.പിയുടെ വക്താവ് നടത്തിയ പരാമര്‍ശത്തില്‍ അപലപിച്ച് ഒമാന്‍. ഡിപ്ലോമാറ്റിക് അഫയേഴ്സ് ഫോറിന് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമറിയിച്ചത്.
പ്രവാച നിന്ദക്കെതിരെ പ്രതികരണവുമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പതിനിക്കുമെതിരെ നടത്തിയത് ധിക്കാരപരവും അശ്ലീലപരവുമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്ലിംകള്ക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോക മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി വക്താവ് നുപുര്‍ ശര്‍മ പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് അപകീര്കത്തിപരമായ പരാമര്‍ശം നടത്തിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക