Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
ഒമാൻ  സർക്കാർ സേവനങ്ങളുടെ ഫീസ് പണമായി സ്വീകരിക്കുന്ന രീതിഒഴിവാക്കുന്നു.പകരം  എല്ലാ സേവങ്ങളുടേയുടെയും നിരക്കുകൾ  ഇലക്ട്രോണിക് പേമെൻറ് സംവിധാനത്തിലൂടെ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

അടുത്തവർഷം ജനുവരി ഒന്നു മുതൽ മുഴുവൻ സർക്കാർ സേവനങ്ങൾക്കുമുള്ള ഫീസ് ഇ-പേമെൻറിലൂടെ മാത്രം സ്വീകരിക്കുന്ന രീതി നിലവിൽവരുമെന്ന് ധനകാര്യ മന്ത്രാലയത്തിൻെറ സർക്കുലറിൽ പറയുന്നു.

 ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കുന്ന തുകക്ക് ഒരു ശതമാനം കമീഷൻ ബാങ്കുകൾക്ക് നിലവിൽ നൽകണം. പരമാവധി അഞ്ചു റിയാൽ വരെയാണ് ഈ കമീഷൻ.സ്വദേശികളിൽ നിന്ന് ഈ തുക ഈടാക്കില്ലെന്നും പകരം സർക്കാർ വഹിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിൻെറ അറിയിപ്പിൽ പറയുന്നു. 

ഒമാനിൽ താമസിക്കുന്ന വിദേശികൾ സേവനങ്ങൾക്കുള്ള ഫീസിനൊപ്പം കമീഷൻ തുകയും നൽകേണ്ടിവരും. ഓൺലൈൻ ഇടപാടുകളുടെ പ്രവർത്തന ചെലവ് കണ്ടെത്തുന്നതിൻെറ ഭാഗമാണ് ഇതെന്നും സർക്കുലറിൽ പറയുന്നു.
Top