മസ്കറ്റ്: വര്‍ഷാവസാനം വരെ ചില മേഖലകളെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച് ഒമാന്‍. ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സിനിമ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നീ മേഖലകളെയാണ് നികുതിയില്‍ ഒഴിവാക്കിയിരിക്കുന്നത്. മസ്കറ്റ് മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2021 ഡിസംബര്‍ വരെയാണ് നികുതി ഈടാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബിസ്സിനസ്സുകളെ പിന്തുണയ്ക്കുന്നതിന്രെ ഭാഗമായാണ് ഈ നീക്കം. കൊവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുളള സാമ്പത്തിക ഉത്തേജക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 2021 ഡിസംബര്‍ വരെ നികുതി നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസയം, രാജ്യത്ത് മൂല്യ വര്‍ദ്ധിത നികുതി അടയ്ക്കുന്നതില്‍ കൃത്യമം കാണിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ ടാക്സ് അതോറിറ്റി മന്ത്രാലയം അറിയിച്ചിരുന്നു. 2016 നവംബറില്‍ ജി.സി.സി രാജ്യങ്ങള്‍ ഒപ്പുവെച്ച ഏകീകൃത വാറ്റ് കരാര്‍ പ്രകാരമാണ് നിയമം കൊണ്ടുവന്നത്. 94 ഭക്ഷ്യ വസ്തുക്കളെ വാറ്റ് നികുതിയില്‍ നിന്ന് ഓഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH