News Desk

2021-04-06 11:26:52 pm IST
മസ്‌കത്ത്: വിദേശത്ത് നിന്ന് ഒമാനിലെത്തുന്ന സ്വദേശി പൗരന്മാരെ ഇന്‍സ്റ്റിട്യൂഷണല്‍  ക്വറന്റൈനില്‍ നിന്ന് ഒഴിവാക്കും. ഒമാന്‍ സുപ്രിം കമ്മറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് ഇത് ബാധകമാണ്.

ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ ഒഴികെയുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന് പകരം സ്വയം ക്വറന്റൈന്‍ പൂര്‍ത്തീകരിക്കണം. 

ഹോട്ടലില്‍ ഏഴു ദിവസം താമസിക്കുവാനുള്ള ബുക്കിങ് രേഖകള്‍, സ്വദേശികള്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടതില്ലെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top