News Desk

2021-05-04 03:05:39 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയടക്കം പതിനാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ യാത്ര വിലക്ക് നീട്ടിയതായി ഒമാന്‍ സുപ്രീം കമ്മിറ്റി. ഇന്ത്യ, പാകിസ്ഥാന്‍, യു.കെ, ലെബനന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ് തുടങ്ങിയ പതിനാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നീട്ടിയത്. 

ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് തുടരുമെന്നാണ് പറയുന്നത്. നിലവില്‍ ഒമാനിലേക്ക് വിലക്കുള്ള രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഒമാനിലക്ക് യാത്ര ചെയ്യാനിരിക്കുന്ന മലയാളികള്‍ക്ക് അടക്കം വലിയ തിരിച്ചടിയാണ് നിലവിലെ ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top