2018-12-19 04:58:22pm IST
ദോഹ : ഖത്തറിൽ പ്രവേശിച്ച ഒമാൻ പൗരന്മാരെ യു എ  ഇ അധികൃതർ  അതിർത്തിയിൽ വച്ച് അപമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. പാസ്‌പോർട്ടിൽ ഖത്തർ സീൽ പതിഞ്ഞ ചില ഒമാൻ കുടുംങ്ങൾക്കാണ് ഇക്കാര്യത്തിൽ യുഎ ഇ ചെക്ക്പോസ്റ്റുകളിലും എമിഗ്രെഷൻ പോയിന്റുകളിലും വച്ച് കടുത്ത അപമാനത്തിനു ഇരയായത്. 

ഇതുമായി ബന്ധപ്പെട്ട ചില ഒമാനി കുടുംബങ്ങളുടെ അനുഭവക്കുറിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഖത്തർ സന്ദർശിച്ച ഒമാൻ കുടുംബങ്ങളോട് നിങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്കാണോ ആ രാജ്യം സന്ദർശിച്ചത് എന്ന തരത്തിലുള്ള ചോദ്യമാണ് യു എ ഇ അധികൃതർ ചോദിച്ചതെന്നും ഇക്കാര്യത്തിൽ ഒമാൻ അധികൃതർ ഉടൻ ഇടപെടണമെന്നുമാണ് പ്രാദേശിക പത്രം ആവശ്യപ്പെട്ടിരിക്കുന്നത്. 
Top