News Desk

2021-09-14 11:21:41 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള നാലാഴ്ചയായി കുറച്ചു. നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കാന്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത് ആറാഴ്ച പിന്നിടണമായിരുന്നു.

ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ 76 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 46 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top