News Desk

2021-04-25 02:59:26 pm IST
മസ്‌കത്ത്: രാജ്യത്തെ കര്‍ഫ്യൂ നിര്‍ദേശങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

പൗരന്മാരും അനവധി കൂട്ടരും ചേര്‍ന്ന് ഒരു കര്‍ഫ്യൂ നിര്‍ദേശം തയ്യാറാക്കിയിട്ടുണ്ടെന്നും അവ തിങ്കളാഴ്ച ചേരുന്ന സുപ്രീം കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ്. ഇത്തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top