മസ്കത്ത്: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒമാനില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്നി അറിയിച്ചു. രാജ്യം നിലവില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിലാണെന്നും രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് അല്‍ ഹൊസ്നി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം വ്യക്തമാക്കി. 30 ശതമാനം ആളുകള്‍ക്ക് ജൂണ്‍ മാസം അവസാനത്തോടെ വാക്സിന് ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സുരക്ഷിതമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യം പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളതുമാണെന്നും അല്‍ ഹൊസ്നി കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക