2019-10-09 11:08:53am IST

മിഡിൽ ഈസ്റ്റിൽ അന്താരാഷ്ട്ര വാണിജ്യ രംഗത്ത് ഏറ്റവും അധികം വളർച്ച കൈവരിച്ച രാഷ്ട്രം ഒമാനെന്ന് വേൾഡ് ട്രേഡ് ഇൻഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്.

ലോകത്തെ ഏറ്റവും മികച്ച ആദ്യ ഇരുപത് രാഷ്ട്രങ്ങളിൽ ഒമാൻ ഒമ്പതാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കാണ് കഴിഞ്ഞ ദിവസം ഇൻഡക്സ് പുറത്തിറക്കിയത്.

അറുപത്തിയാറു രാഷ്ട്രങ്ങളിലെ കണക്കുകളാണ് ഇൻഡക്സ് തങ്ങളുടെ ഗവേഷണത്തിന് തിരഞ്ഞെടുത്തത്. തങ്ങളുടെ തനതായ എണ്ണ ഉത്പന്നങ്ങളുടെ വികാസത്തിന് പുറമെ വിനോദ സഞ്ചാരം, മൽസ്യ ബന്ധനം, ആഭ്യന്തര ഉത്പാദനം തുടങ്ങിയ മേഖലകളിൽ ഒമാൻ കൈവരിച്ച നേട്ടങ്ങളാണ് മിഡിൽ ഈസ്റ്റിൽ ഒമാനെ നമ്പർ വൺ ആക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്


Top