News Desk

2021-03-24 03:24:47 pm IST
 മസ്‌കറ്റ്: ഒമാനില്‍ ക്ഷയരോഗം ഇല്ലാതാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ തന്ത്രം രൂപീകരിച്ചു. ഇത് ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുന്നത്. 

ക്ഷയരോഗ നിവാരണത്തിന് വേണ്ടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മരണ നിരക്ക് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

2035 ആകുമ്പോഴേക്കും ക്ഷയരോഗ നിരക്ക് 10 മില്യനായി കുറയ്ക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ  ഭാഗമായി രാജ്യത്ത് നിന്നും ക്ഷയരോഗം തുടച്ചു മാറ്റാനാണ് ലക്ഷ്യമിടുന്നത്. 

Top