News Desk

2021-04-21 01:09:06 pm IST
മസ്‌കത്ത്: വിദേശ നിക്ഷേപകര്‍ക്കായി ഒമാനില്‍ കൂടുതല്‍ സംരംഭങ്ങള്‍ ഒരുങ്ങന്നതായി വാണിജ്യ-വ്യവസായ-നിക്ഷേപ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

വിവിധ മേഖലകള്‍ക്കായി നിരവധി സംരംഭങ്ങള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മന്ത്രാലയം ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വകുപ്പു മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം, ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍, വാണിജ്യ സമുച്ചയങ്ങളില്‍ ഒമാനി ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ സംബന്ധിച്ച ചട്ടങ്ങള്‍ തയാറാക്കി വരുകയാണെന്നും അദ്ദേഹം അറിയിച്ചു. 

രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ 'ഒമാന്‍ വിഷന്‍ 2040' ന്റെ ഭാഗമായി വ്യവസായ നിയമങ്ങളില്‍തന്നെ പൊളിച്ചെഴുത്തുണ്ടാകുമെന്നും രണ്ടുഘട്ടങ്ങളിലായി 100 വ്യവസായങ്ങളുടെ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top