News Desk

2021-05-15 12:42:28 pm IST
മസ്‌കത്ത്: രാത്രികാല സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് ഒമാന്‍. ഇന്ന് (ശനിയാഴ്ച) മുതല്‍ രാജ്യത്ത് രാത്രിയാത്രയ്ക്ക് വിലക്കില്ല. മെയ് 15 മുതല്‍ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ചു കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ നാലുമണി വരെ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഹോം ഡെലിവറി, ടേക്ക് എവേ എന്നിവയ്ക്കും നിരോധനത്തില്‍ ഇളവുണ്ട്. 

ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു. ജോലിസ്ഥലത്ത് എത്താത്ത പകുതി ജീവനക്കാര്‍ വിദൂര സംവിധാനത്തിലൂടെ ജോലി ചെയ്യണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top