Breaking News
ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു |
2019-07-22 11:04:15am IST

മസ്‌ക്കറ്റ്: ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നതായി ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യം വിട്ടത് 65,000 വിദേശികളാണ്. 2018 മെയ് മാസത്തെ ജനസംഖ്യയില്‍ നിന്നും 65,397 വിദേശികളുടെ കുറവാണ് ഒമാന്‍ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന തൊഴില്‍ വിസ നിയന്ത്രണങ്ങളാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണം. ഒരു തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തൊഴില്‍ കരാര്‍ മാറുന്നതിന് കര്‍ശന നിയമമാണ് ഒമാനില്‍ നിലനില്‍ക്കുന്നത്. ഇത് നിരവധി പ്രവാസികളെ അവരുടെ നാട്ടിലേക്ക് മടങ്ങി പോകാന്‍ പ്രേരിപ്പിച്ചു.

കഴിഞ്ഞ മെയ് 31 വരെയുള്ള ഒമാനിലെ ജനസംഖ്യയില്‍ 20 ലക്ഷം വിദേശികളാണ് ഒമാനില്‍ സ്ഥിര താമസക്കാരായിട്ടുള്ളത്. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് കുറയാന്‍ കാരണമായി.

രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം വിദേശികളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Top