News Desk

2022-06-14 08:31:52 pm IST
മസ്‌കത്ത്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. സ്വന്തം താമസ സ്ഥലത്തു നിന്ന് കാണാതായ നാസിര്‍ ഖാന്‍ എന്നയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭ്യര്‍ത്ഥന. 

ഇയാളെ ജൂണ്‍ എട്ട് ബുധനാഴ്ച മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ വിലായത്തില്‍ നിന്നാണ് കാണാതായത്. കഴിഞ്ഞ ദിവസം വരെയും തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ 9999 എന്ന നമ്പറിലൂടെ പൊലീസ് ഓപ്പറേഷന്‍സ് സെന്ററിലോ അറിയിക്കണമെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അഭ്യര്‍ത്ഥന.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top