News Desk

2021-05-16 10:51:42 am IST

മസ്‌കത്ത്: ഒമാനില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റും എജ്യുക്കേഷന്‍ ഡയറക്ടറേറ്റും സംയുക്തമായാണ് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. 

വരുന്ന ആഴ്ചകളില്‍ തന്നെ 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാവുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top