മസ്കത്ത്: ഒമാനില്‍ വീണ്ടും ഭീതി വിതച്ച് കൊവിഡ് -19 പടര്‍ന്നു പിടിക്കുകയാണ്. രാജ്യത്ത് പുതുതായി ആറുപേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു.
മസ്കറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അല്‍ സൈദി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 102 രോഗികളിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. രാജ്യം തല്ക്കാലം ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിന് നിര്‍മ്മാതാക്കള്‍ 2.5 ദശലക്ഷം ഡോസുകള്‍ സുല്‍ത്താനേറ്റിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സ്ഫോര്‍ഡ് വാക്സിന് 90 ശതമാനം ഫലപ്രദമാണെന്നും അതിന്റെ സുരക്ഷ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരക്കേറിയ സമയങ്ങളില്‍ ഷോപ്പിംഗ് മാളുകളില്‍ പോകുന്നതിനു പകരം ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപയോഗിക്കുകയാണ് ഉചിതമെന്ന് ഒമാന്‍ വാണിജ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക