News Desk

2021-03-24 06:22:06 pm IST
മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ നിരവധി കേന്ദ്രങ്ങളിലും കടകളിലും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയര്‍മാന്‍ സുലൈം ബിന്‍ അലി അല്‍ ഹിക്മാനി പരിശോധനാ ക്യാമ്പെയിന്‍ നടത്തി.

റമദാനു മുന്നോടിയായി അതോറിറ്റി പുറപ്പെടുവിച്ച നിയമങ്ങളോടും തീരുമാനങ്ങളോടും വിലനിരക്കിനോടും വിതരണക്കാരുടെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനാണ് പരിശോധനാ ക്യാമ്പെയിന്‍ സംഘടിപ്പിച്ചത്.

സുല്‍ത്താനേറ്റിലെ വിവിധ ഗവര്‍ണറേറ്റുകളിലെ ചില കേന്ദ്രങ്ങളുടെയും കടകളുടെയും സഹകരണത്തോടെ അതോറിറ്റി വര്‍ഷം തോറും നടപ്പാക്കുന്ന റമദാന്‍ ബാസ്‌ക്കറ്റ് സംരംഭവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി അതോറിറ്റി കര്‍ശനമായ കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ ഹിക്മാനി പറഞ്ഞു. നിയമ ലംഘനം നടത്തുന്ന വാണിജ്യ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.                             

ഉല്‍പ്പന്നങ്ങളുടെ വിലയും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാവുന്ന രീതിയില്‍ വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top