News Desk

2021-06-06 04:12:40 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്ന് മുതല്‍ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതില്‍ കൂടുതലോ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികളുടെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലുയുള്ള സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയും മറ്റ് അംഗങ്ങളും വാക്‌സിനേഷന്‍ നടക്കുന്ന ബുഷറിലുള്ള  സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും വാക്‌സിനെടുക്കാനുള്ള ആഗ്രഹത്തെ പ്രശംസിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top