News Desk

2022-05-18 08:23:08 pm IST
മസ്‌കത്ത്: ഒമാനില്‍ എട്ട് വിഭാഗം വാണിജ്യ ഇടപാടുകള്‍ക്ക് ഇ-പേയ്മെന്റ് സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. ഇതനുസരിച്ച് സ്വര്‍ണ്ണം, വെള്ളി അടക്കമുള്ള എട്ട് വിഭാഗങ്ങളില്‍ ഇ-പേയ്മെന്റ് സംവിധാനം ഒരുക്കിയിട്ടില്ലെങ്കില്‍ 100 റിയാല്‍ പിഴ ചുമത്തും.

ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി, പഴവര്‍ഗ്ഗ വ്യാപാരം, ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവക്കാണ് ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയത്. ഒമാനിലെ വ്യവസായ മേഖല, കോപ്ലക്സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകള്‍ക്കും ഇ-പേയ്മെന്റ് നിര്‍ബന്ധമാണ്.

പണമായോ ഇ-പേയ്മെന്റ് സേവനങ്ങള്‍ വഴിയോ ഉപഭോക്താവിന് പണമടക്കാന്‍ അവകാശമുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇ-പേയ്മെന്റ് മെഷീനുകള്‍ ഇന്‍സ്റ്റാള്‍മെന്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ സൗകര്യം ഒരുക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇ-പേയ്മെന്റ് സംവിധാനത്തെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉപഭോക്തൃ സംരക്ഷണ സമിതിക്ക് സമര്‍പ്പിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top