News Desk

2021-04-15 08:57:38 pm IST
മസ്‌കത്ത്:  ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഏപ്രില്‍ 16 നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വാറ്റ് നിലവില്‍ വരുന്നതോടെ ലോകത്ത് ഈ സംവിധാനം ഏര്‍പ്പെടുത്തിയ 160 രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടംപിടിക്കും. വാറ്റിന്റെ മറവിലെ അനധികൃത വിലവര്‍ധനവും, കമ്പനികളും വ്യക്തികളും മൂല്യ വര്‍ധിത നികുതിലംഘിക്കുന്നതു തടയാനും മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഒമാന്‍ ടാക്സ് അതോറിറ്റി അറിയിച്ചു.

488 അവശ്യ ഭക്ഷ്യവസ്തുക്കള്‍, വിവിധ സേവന വിഭാഗങ്ങള്‍ എന്നിവയെ വാറ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ  അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകില്ല. ആരോഗ്യ മേഖല, വിദ്യാഭ്യാസം, യാത്ര ചെലവുകള്‍, താമസ ഇടങ്ങള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതും അടക്കം നിരവധി ഇനങ്ങളെ വാറ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്. 

അതേസമയം, വാറ്റ് പ്രക്രിയ തെറ്റായി നടത്തിയാലോ നികുതിയടച്ചില്ലെങ്കിലോ പിഴ ലഭിക്കുമെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വാറ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാവരും ടാക്‌സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ സമയം കഴിഞ്ഞാല്‍ 5000 മുതല്‍ 20,000 ഒമാനി റിയാല്‍ വരെ പിവ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top