Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ വിട്ടുകൊടുക്കാൻ  ഇറാനോട് ഒമാൻ  ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കിടയിലും സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒമാന്റെ ഇടപെടൽ.

എല്ലാ പാർട്ടികളോടും ആത്മസംയമനം പാലിക്കണമെന്നും പ്രദേശത്തെ നാവിഗേഷൻ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ പ്രശ്‌നങ്ങൾ വഷളാക്കരുതെന്നും  വിദേശകാര്യ മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച്  ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരിലാണ് ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തെന്ന് ഇറാന്‍ വ്യക്തമാക്കിയത്.  


Top