Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

മസ്‌കത്ത്: 87 തസ്തികകളില്‍ തൊഴില്‍ വീസാ നിരോധനം തുടരുമെന്ന് ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം. മാര്‍ക്കറ്റിംഗ്, സെയില്‍, അഡ്മിനിസ്ട്രേഷന്‍, ഐടി, അക്കൗണ്ടിംഗ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മാനവവിഭം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്നിക്കല്‍ എന്നീ മേഖലകളിലാണ് വിസാ നിരോധനം തുടരുന്നത്.

ആറു മാസത്തേക്ക് കൂടി നിശ്ചിത മേഖലകളില്‍ തൊഴില്‍ വീസാ അനുവദിക്കില്ലെന്ന് മാന്‍പവര്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 2018 ജനുവരി മുതലാണ് വീസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തുടര്‍ന്ന് ഓരോ ആറു മാസം കഴിയുമ്പോഴും കാലാവധി ആറു മാസം കൂടി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു. എന്നാല്‍, നിയന്ത്രണം പുതിയ വീസ അനുവദിക്കുന്നതില്‍ മാത്രമാണ്. നിലവിലുള്ള ജോലിക്കാര്‍ക്ക് വീസ പുതുക്കുന്നതില്‍ തടസമില്ല.

Top