മസ്കത്ത്: ഒമാന്‍ റിയാല്‍ വിനിമയ നിരക്ക് സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഒരു റിയാലിന് തിങ്കളാഴ്ച 200.70 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. മാര്‍ച്ച് എട്ടിനുണ്ടായിരുന്ന ഉയര്‍ന്ന വിനിമയ നിരക്കാണ് ഇതോടെ മറികടന്നത്.
മാര്‍ച്ച് എട്ടിന് ഓണ്‍ലൈന്‍ വിനിമയ പോര്‍ട്ടലായ എക്സി എക്ചേഞ്ച് ഒരു റിയാലിന് 200.40 എന്ന നിരക്ക് കാണിച്ചിരുന്നെങ്കിലും വിനിമയ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ വിനിമയ നിരക്ക് ഉയരാന്‍ തുടങ്ങിയിരുന്നു. ഓണ്‍ലൈണ്‍ പോര്‍ട്ടലില്‍ ചില സമയങ്ങളില്‍ റിയാലിന് 201.700 രൂപ വരെ എത്തിയിരുന്നു. ഇതോടെ ഒമാനിലെ വിനിമയ സ്ഥാപനങ്ങളും റിയാലിന് 200 രുപ എന്ന നിരക്ക് കടക്കുകയായിരുന്നു.
ആദ്യമായാണ് റിയാലിന് വിനിമയ സ്ഥാപനങ്ങള്‍ 200 രൂപയില്‍ അധികം നല്‍കുന്നത്. ഇതോടെ വിനിമയ സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ഓഹരി വിപണിയില്‍ ഇടിവുണ്ടായതാണ് രൂപയുടെ മുല്യം കുറയാന്‍ പ്രധാന കാരണം. പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും രൂപയുടെ വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണമായി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക