News Desk

2021-02-14 03:20:13 pm IST
മസ്‌കത്ത്: സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ച് ഒമാന്‍. തൊഴില്‍ മന്ത്രി ഡോ.മഹദ് ബിന്‍ സഈദ് ബഊവിന്‍ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്‌ട്രേഷന്‍ ആന്റ് രജിസ്‌ട്രേഷന്‍ ഡീന്‍ഷിപ്പ്, സ്റ്റുഡന്റ് അഫെയേഴ്‌സ്, സ്റ്റുഡന്റ് സര്‍വീസസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ്, ഫൈനാന്‍ഷ്യല്‍ തസ്തികകളാണ് സ്വദേശിവത്കരിച്ചത്. 

ഇതിന് പുറമെ സ്റ്റുഡന്റ് കൗണ്‍സലിങ്, സോഷ്യല്‍ കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമാണ് നിയമിക്കാന്‍ പാടുള്ളൂവെന്നും ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

സ്വദേശികള്‍ക്ക് ഈ വര്‍ഷം 32000 തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. തൊഴിലവസരങ്ങളില്‍ ചിലത് നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകരമുള്ള നിയമനമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നേരത്തേയും നിരവധി തസ്തികകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top