ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന മുപ്പതോളം കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍ നിന്ന് പലരെയും കാണാനില്ലെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കത്തിക്കരിഞ്ഞ ചില മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസും അഗ്നിശമനസേനാംഗങ്ങളും അറിയിച്ചു.
നാലു നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നാണ് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ നിലയിലെ എ.സി തകരാറായതിനെ തുടര്‍ന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തീ പടരുന്നത് കണ്ട് കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനലിലൂടെ കയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
അഗിനിരക്ഷാ സേനാംഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന എഴുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഡല്‍ഹിയിലെ മുണ്ട്കയില്‍ സി.സി.ടി.വി നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്.
അപകടത്തില്‍ 27 പേരാണ് വെന്തുമരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് തിപിടിത്തമുണ്ടായ കെട്ടിടം. അപകടം നടന്നയുടന്‍ 24 അഗ്നിരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം ദുഷ്കരമാവുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.കെട്ടിട ഉടമകളായ ഹരീഷ് ഗോയല്‍, വരൂണ് ഗോയല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക