Breaking News
ഡല്‍ഹി കലാപം; അരവിന്ദ് കെജ്രിവാളുമായുമായി അടിയന്തിര ചര്‍ച്ചക്കൊരുങ്ങി അമിത് ഷാ | 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടക്കും | യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ |
2019-09-10 05:43:10am IST

തിരുവനന്തപുരം : ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഓണക്കോപ്പുകള്‍ ഒരുക്കുകൂട്ടാനുള്ള തിരക്കിലാണ്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും. പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കില്ല.

ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും.

സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.

ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും.

Top