News Desk

2021-06-01 11:48:30 am IST

ദോഹ: ഖത്തറില്‍ വാക്‌സിനേഷന്‍ പ്രക്രിയ പ്രതീക്ഷിക്കുന്ന ശതമാനത്തിലേയ്ക്ക് എത്തിയാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കുള്ള അതേ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. 

പ്രതീക്ഷിച്ച ഫലം ലഭിച്ചു തുടങ്ങിയാല്‍ കൊവിഡില്‍ നിന്നും മുക്തരായവര്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും വാക്‌സിന്‍ എടുത്തവര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കുമെന്നും ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ വൈറസ് പടരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ഡോ. അല്‍ ബയാത്ത് കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വൈറസിന്റെ വ്യാപനം ദുര്‍ബലമാകുന്നതിന് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top