കണ്ണൂര്‍: പാനൂരില്‍ പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുത്താറി പീടിക സ്വദേശി ഓട്ടോ ഡ്രൈവര്‍ ജിനീഷിനെയാണ് പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചെണ്ടയാട് സ്വദേശിയായ പതിനഞ്ചുകാരനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തിനിരയായത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ മുത്താറി പീടികയില്വെച്ചാണ് ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചത്.
മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ഥിയില്‍നിന്നും വിവരങ്ങള്‍ അറിഞ്ഞ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസില്‍ പരാതി നല്കി.
ജിനീഷ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ആക്രമണത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക