News Desk

2021-06-10 06:24:11 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 178 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 216301 ആയി.  കൊവിഡ് ബാധിച്ച് ഒരാള്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണം 574 ആയി. 

രാജ്യത്ത് നിലവില്‍ 2406 പേരാണ് ഇനി ചികിത്സയിലുള്ളത്. 90 പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19015  ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കി. വാക്സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനു ശേഷം നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 2748452 ആയി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top