News Desk

2021-06-05 06:08:48 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 214,950 ആയി. അതേസമയം, രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഇതാടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 566 ആയി. 58 വയസ്സ് പ്രായമുള്ള ആളാണ് മരിച്ചത്. 

രാജ്യത്ത് നിലവില്‍ 2939 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 108 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13122 ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കി. വാക്സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനു ശേഷം നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 2,656,695 ആയി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top