News Desk

2020-10-29 06:03:41 pm IST
ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞ 59 വയസുള്ള ആളാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 211 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,795 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 129,124 ആയി. രോഗം ബാധിച്ച് 378 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 41 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top