കുവൈത്ത് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് മയക്കുമരുന്ന് കടത്ത് വിരുദ്ധ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടിയത്.
ഒരു കിലോ മെത്താംഫെറ്റാമൈന്‍, അര കിലോ ഹാഷിഷ്, ഡിജിറ്റല്‍ സ്കെയില്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. മഹ്ബൂള ഏരിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ചുമതലപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക