News Desk

2021-04-08 11:23:06 pm IST
ലണ്ടന്‍: കൊവിഡ് ഭേദമായവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മാനസിക പ്രശ്നങ്ങളും ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ഉണ്ടാകുന്നതായി പുതിയ പഠനം പറയുന്നു. 2,30,000 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ദി ലാന്‍സെറ്റ് സൈക്കിയാട്രി പ്രസിദ്ധീകരിച്ചതും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയതുമായ പഠനത്തില്‍ സാര്‍സ് കോവ് 2 വൈറസ് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ പോള്‍ ഹാരിസന്‍ പറഞ്ഞു.

പഠനത്തില്‍ പങ്കെടുത്ത 17 ശതമാനം രോഗികള്‍ക്കും ഉത്കണ്ഠ രോഗങ്ങളും 14 ശതമാനം പേര്‍ക്ക് മൂഡ് ഡിസോര്‍ഡറും ഏഴു ശതമാനം പേരില്‍ സബ്സ്റ്റാന്‍സ് മിസ് യൂസ് ഡിസോര്‍ഡറുകളും അഞ്ച് ശതമാനം പേരില്‍ ഇന്‍സൊമ്നിയയും ഉണ്ടായി.

രോഗം ബാധിച്ചവരില്‍ 34 ശതമാനം പേര്‍ക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ ഉണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

13 ശതമാനം പേര്‍ക്കും നാഡീസംബന്ധമായ തകരാറുകളോ മാനസിക സംബന്ധമായ തകരാറുകളോ കണ്ടെത്തുന്നത് ആദ്യമായിട്ടായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. കൊവിഡ് രോഗികളില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങളാണിത്. കൊവിഡിന് ശേഷം മാനസികരോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൂടാതെ നാഡീവ്യവസ്ഥയെ (സ്‌ട്രോക്ക്, ഡിമെന്‍ഷ്യ പോലുള്ളവ) ബാധിക്കുന്ന ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്താനായെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top