News Desk

2021-11-25 06:37:43 pm IST
ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് കോളജിലെ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 

കോളജില്‍ നടന്ന ഒരു പരിപാടിയ്ക്ക് ശേഷം കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളജിലെ രണ്ട് ഹോസ്റ്റലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈനിലാക്കി. 

രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം വാകസിന്റെ രണ്ട് ഡോസ് നല്‍കിയിരുന്നു. മറ്റു കുട്ടികളെ കൊവിഡ് പരിശോധന ഫലം വരുന്നതു വരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച ചിലര്‍ക്ക് പനിയും ചുമയുമുണ്ട്. മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും കോളജ് അധികൃതര്‍ വ്യകതമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top