Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
റിയാദ്: ഗൾഫ് മേഖലയിൽ ഇറാൻ -ബ്രിട്ടൻ സംഘർഷം പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ ഒരു പടക്കപ്പല്‍ കൂടി ഗള്‍ഫ് മേഖലയിലെത്തി.

ഇപ്പോള്‍ തന്നെ ഗള്‍ഫ് മേഖലയിലുള്ള ബ്രിട്ടീഷ് പടക്കപ്പലായ എച്ച്എംഎസ് മോൺട്രോസിന് പുറമേയാണ് എച്ച്എംസ് ഡങ്കൻ എന്ന കപ്പല്‍കൂടി എത്തിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ബ്രിട്ടീഷ് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പുതിയ നീക്കമെന്നാണ് ബ്രിട്ടന്‍ വിശദീകരിക്കുന്നത്.

ഇതുവരെ 35 കപ്പലുകള്‍ക്ക് എച്ച്എംഎസ് മോണ്‍ട്രോസ് സംരക്ഷണം നല്‍കിയിട്ടുള്ളതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം സാധ്യമാകണമെന്നത് തങ്ങളുടെ മാത്രമല്ല മറ്റ് പങ്കാളികളുടെയും കൂടി ആവശ്യമാണെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.

അതേസമയം ഗള്‍ഫ് മേഖലയിലെ യൂറോപ്യന്‍ യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം പ്രകോപനപരമാണെന്ന് ഇറാന്‍ ആരോപിച്ചു. ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണത്തിനെന്ന പേരില്‍ യുദ്ധക്കപ്പലുകള്‍ അയക്കുന്നത് വിദ്വേഷത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും ഇറാന്‍ വക്താവ് അലി റബീഇ പറഞ്ഞു. 
Top