News Desk

2021-04-03 09:59:30 pm IST
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ രാജ്യത്തെ എല്ലാവരും ബാധ്യസ്ഥരാണ്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്  നിയമലംഘകനെ അറസ്റ്റ് ചെയ്തത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിക്കുന്ന ആരും നിയമവിധേയമാകുമെന്നും കൂട്ടിച്ചേര്‍ത്തു. കൊവിഡ് സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപന തോത് കുറയ്ക്കുന്നതിനും വേണ്ടിയാണ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top