News Desk

2021-03-09 06:04:27 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. 313 പേരാണ് പുതുതായി രോഗമുക്തരായതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ചികിത്സയിലായിരുന്ന 67 വയസുള്ളയാളാണ് ഇന്ന് മരണപ്പെട്ടത്. പുതിയ രോഗികളില്‍ 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 53 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 

264 പേരാണ് ഇതുവരെ ഖത്തറില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 156,612 പേരാണ് ഇതുവരെ രോഗമുക്തരായത്. 167,888 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 11,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,611 പേര്‍ക്ക് കൊവിഡ് ടെസ്റ്റെടുത്തു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 1,591,056 ആയി. 87 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 651 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 12 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 116 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top