ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. പാക്കിസ്ഥാന് സ്വദേശിയാണ് മരിച്ചത്. ഷാര്‍ജ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അല്‍ ബാതിന ഏരിയയിലാണ് സംഭവം.
പാക്കിസ്ഥാന് സ്വദേശികളായ നിരവധി പ്രവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും ഇതിലുള്‍പ്പെട്ട ഒരു യുവാവിനെ ഇവര്‍ ആക്രമിക്കുകയുമായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചില ദൃക്സാക്ഷികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഉടന്‍ തന്നെ ആക്രമിക്കപ്പെട്ട യുവാവിനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO WATCH
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക