2018-08-28 12:54:40pm IST

 ധാക്ക :  മ്യാൻമർ സൈന്യം നടത്തുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരകളാണ് റോഹിങ്ക്യൻ സമൂഹം. അതിക്രൂരമായ വംശീയ ഉന്മുലനത്തിന് ഒരുവർഷം തികയുമ്പോൾ അവകാശങ്ങൾക്കുവേണ്ടി ശക്തമായി പോരാടുകയാണ് ഇപ്പോഴും റോഹിങ്ക്യൻ  ജനത.

2017 ആഗസ്റ്റ് 25 ന്  മ്യാന്മാർ സൈന്യം രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും  ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. 

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശഹത്യയെ തുടർന്ന്  ഏകദേശം 600 ,000 -  700 ,000 റോഹിങ്ക്യൻ അഭയാർത്ഥികളാണ്  ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയത് .

മ്യാന്മറിൽ നിന്ന് അക്രമങ്ങൾ ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകൾ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാർത്ഥി ക്യാമ്പിലാണ് ഇപ്പോൾ ജീവിക്കുന്നത്.   ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാപ് എന്നാണ്  കോക്‌സ് ബസാറിനെ ലോക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 

അഭയാർഥികളെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് സർക്കാർ  മ്യാന്മറുമായി കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, അഭയാർത്ഥികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ    മ്യാന്മാർ പെട്ടെന്ന് നിർത്തിവെക്കുകയായിരുന്നു . തിരികെ വരുന്നവർക്ക് ആവശ്യമായ അടിസ്ഥാനസ്വാകര്യങ്ങൾ ഒരുക്കാൻ കുടുതൽ സമയം വേണമെന്നായിരുന്നു മ്യാന്മാർ ഭരണകൂടത്തിന്റെ വിശദീകരണം.

മ്യാൻമറിൽ ഭൂരിഭാഗം വരുന്ന റോഹിങ്ക്യൻ സമൂഹം രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരാണെന്നാണ് ബുദ്ധമതക്കാരുടെ വാദം. എന്നാൽ ഇവർ വർഷങ്ങളായി മ്യാൻമറിൽ താമസിക്കുന്നവരാണെന്നും  മ്യാൻമർ നടത്തുന്ന ഈ സൈനിക നീക്കങ്ങൾ  വംശീയ ഉന്മൂലനമാണെന്നും    ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിരുന്നു.

റോഹിങ്ക്യൻ സമൂഹത്തിലെ സ്ത്രീകളോടും , കുട്ടികളോടും മ്യാൻമർ സൈന്യം നടത്തിയ അതിക്രമണങ്ങളെ  രാജ്യാന്തര  മനുഷ്യ അവകാശ സംഘടനകളും രൂക്ഷമായി വിമർശിച്ചിരുന്നു.   

എന്നാൽ ഈ വാദങ്ങൾ  മ്യാൻമർ സർക്കാർ നിഷേധിക്കുകയാണ് ചെയ്തത്. സൈന്യത്തിന്റെ പേരിൽ ആരോപിക്കുന്ന ഈ  കുറ്റങ്ങൾക്ക് തെളിവുകൾ ഇല്ലെന്നാണ് മ്യാൻമർ സർക്കാർ നൽകുന്ന മറുപടി.

അതേസമയം റോഹിങ്ക്യ ജനത നേരിടുന്ന വംശീയ അക്രമണങ്ങൾ  ആങ് സാൻ സൂകിയുടെ രാഷ്ട്രീയ മുഖത്തിന് വൻ തിരിച്ചടിയാണ് നൽകിയത് . അന്താരാഷ്ട്ര തലത്തിൽ രൂക്ഷമായ  വിമർശനങ്ങളെ സൂകി നേരിടേണ്ടി വന്നു. 

ആഗോളതലത്തിൽ ചർച്ച വിഷയമായി മാറിയ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഒരു വർഷത്തിന് ശേഷവും നീതി ലഭിക്കാത്തത് അംഗീകരിക്കാൻ കഴിയിലെന്നാണ്  മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്.

 അഭയാർത്ഥി ക്യാമ്പുകളിലെ റോഹിങ്ക്യൻ  കുട്ടികളുടെ ജീവിതം നരക തുല്യമാണ്. ഭക്ഷണ പദാർത്ഥങ്ങളുടെ ലഭ്യത കുറവും പോഷഹാര കുറവും ഇവരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിൽ പകർച്ച വ്യാധികൾ പകർന്നു പിടിക്കാൻ ഈ സഹചര്യത്തിൽ സാധ്യത കൂടുതലാണ്.

അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകൾ റോഹിങ്ക്യൻ ജനതയ്ക്കായി ഒരു വർഷം മുഴുവൻ പോരാടിയിട്ടും അവർക്ക് നീതി ലഭിച്ചില്ലെകിൽ വിജയം മ്യാന്മാർ ഭരണകൂടത്തിനാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പുർവികർ ജീവിച്ച മണ്ണിൽ ജീവിക്കണമെന്ന ആഗ്രഹം ഓരോ റോഹിങ്ക്യൻ ജനതയ്ക്കുമുണ്ട്. എന്നാൽ ആഗ്രഹം നടത്തിയെടുക്കാൻ അവർ ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കണമെന്നാണ് ഇവർ പറയുന്നത്. 

മനുഷ്യാവകാശ സംഘടനകൾ അനുദിനം   റോഹിങ്ക്യൻ ജനതക്കായി വാദിക്കുന്നുവെങ്കിലും അവർ  അർഹിക്കുന്ന സംരക്ഷണം നൽകാൻ മ്യാന്മാർ ഭരണകുടം തയ്യറാവിലെന്നാണ് നിലവിലെ നടപടികൾ വ്യക്തമാക്കുന്നത്. 

അതേസമയം മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീമുകളെ വംശഹത്യയ്ക്കിരയാക്കിയതിനു സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന്‌ യുഎന്‍. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച മൂന്നംഗ സംഘം അടുത്ത ദിവസം ശുപാർശ നടത്തിയിരുന്നു.

ആങ്‌ സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്ന് കമ്മിഷന്‍ പറയുന്നു.  

ഐക്യരാഷ്ട്ര സഭയുടെ പുതിയ നീക്കം ആങ്‌ സാന്‍ സൂചി ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.


Top