News Desk

2021-02-28 05:51:16 pm IST
ദോഹ: കൊവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവച്ച രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഫാമിലി സന്ദര്‍ശക വിസ അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ കാമ്പയിന്‍. 

പ്രമുഖ സാമൂഹിക വെബ്‌സൈറ്റയ ചേഞ്ച്.ഓര്‍ഗ്‌ലൂടെയാണ് ഇതുമായി ബന്ധപ്പെട്ട കാമ്പയിന്‍ നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളാണ് ഇമെയില്‍ കാമ്പയിന്റെ നടത്തിപ്പുകാര്‍. 

ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സന്ദര്‍ശക വിസ അനുവദിക്കുന്ന നടപടികള്‍ പുനസ്ഥാപിക്കണമെന്നും ദോഹയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് കാമ്പയിന്‍. 

പെറ്റീഷനില്‍ ഒപ്പുവെക്കുന്ന എല്ലാവരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും ഈ വിഷയത്തില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. https://www.change.org/p/indian-embassy-family-visit-visa-for-indians-working-in-qatar-under-private-sector-companies?signed=true  എന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ സാധിക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top