News Desk

2021-05-30 01:31:35 pm IST
ദോഹ: ഖത്തറില്‍  ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) നടത്തിവരാറുള്ള വിവിധ പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനായി ജൂണ്‍ ഒന്നുമുതല്‍ തുടങ്ങുമെന്ന് അധികൃതര്‍. ക്ലാസിക്കല്‍ നൃത്തം, കരാട്ടെ, യോഗ, കുങ്ഫു, കളരി എന്നിവയാണ് പരിശീലിപ്പിക്കുന്നത്. 

യോഗ ക്ലാസ്സുകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ വൈകിട്ടായിരിക്കും. അതേസമയം, വനിതകള്‍ക്കുള്ള യോഗ ഞായര്‍, ബുധന്‍ ദിനങ്ങളില്‍ രാവിലെ നടക്കും. കരാട്ടെ ശനി, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നടക്കും. 

ക്ലാസിക്കല്‍ ഡാന്‍സ് ഞായറും തിങ്കളും വൈകിട്ട് പരിശീലിപ്പിക്കും. കളരിയും കുങ്ഫുവും വെള്ളി, ശനി ദിനങ്ങളില്‍ വൈകിട്ട്  പഠിക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 55388949, 44686607 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.iccqatar.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top