News Desk

2021-04-02 09:39:09 pm IST

ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്‌കൂള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഞാറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം സ്‌കൂള്‍ ഹാജരും ബാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസവും എന്ന നിലയിലായിരുന്നു രാജ്യത്തെ വിദ്യഭ്യാസ ക്രമം. ഇതില്‍ നിന്നും പൂര്‍ണമായും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് എളുപ്പമാവും. 

അധ്യാപകര്‍ക്ക് കൊവിഡ് ഭീതിയില്ലാതെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാനും മാനേജ്മെന്റുകള്‍ക്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഓണ്‍ലൈന്‍ രീതിയില്‍ സാധിക്കും. സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന പാഠ ഭാഗങ്ങളില്‍ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ പാഠ്യ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത് എന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മാനേജ്മെന്റുകള്‍ പറഞ്ഞു.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Tags :
Qatar Doha
Top