News Desk

2021-03-11 06:01:04 pm IST
കോട്ടയം: നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത തള്ളി ഉമ്മന്‍ ചാണ്ടി. നേമത്ത് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു.

ഉമ്മന്‍ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. നേമത്തും, പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. 

നേമത്ത് മത്സരിച്ചാല്‍ മറ്റൊരിടത്തും മത്സരിക്കാന്‍ അനുവദിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു.നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. 

അതേസമയം, ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ചെന്നിത്തല തള്ളിയില്ല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമായില്ലെന്നും തലമുതിര്‍ന്ന നേതാവ് തന്നെ നേമത്ത് വരുമെന്നുമാണ് ചെന്നിത്തല വ്യക്തമാക്കിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top