News Desk

2021-02-18 04:20:41 pm IST
പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അടൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ഏനാത്ത് വടക്കടത്ത് കാവില്‍ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് വന്ന് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉമ്മന്‍ചാണ്ടിക്ക് പരിക്കുകളില്ല. സുരക്ഷിതനാണ്. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top